തെറ്റുകൾ
തോൽവി യിലാണ് എന്നും
തെറ്റുകൾ കൂടെപ്പിറവിയായത്..
കണ്ടു വച്ച പ്രണയം മുതൽ
ഇന്നനുഭവിക്കുന്ന ഒന്നുമില്ലായ്മ വരെ
തെറ്റുകൾ....
പ്രണയം വഞ്ചിക്കാൻ തുടങ്ങി,
തെറ്റുകൾ ജീവിതവും ആരംഭിച്ചു..
ഇടക്കെവിടെയോ വഴി മാറിയ കാറ്റിൽ,
ഒരു ഇളം പൂമൊട്ട് ഉദരത്തിൽ വിരിഞ്ഞു.
എന്നും നീറിയ മനസ്സുമായി,
നരകയാതനയേറി ആ പൂമൊട്ടുവിരിഞ്ഞു..
ലോകസുന്ദരിയായൊരു രാജകുമാരി...
പതിയെ പ്രണയം വെറുത്തു,
തെറ്റുകളോ വളർന്നു, പേരാൽ കണക്കെ..
പ്രണയം നഷ്ടമായി...
തെറ്റുകൾക്കു ഊർജ്ജമേറി..
എല്ലാവരാലും വെറുക്കപ്പെടാൻ
തെറ്റുകൾ പ്രശ്നക്കാരിയായി മാറിത്തുടങ്ങി...
കുത്തിനോവിച്ചു കാട്ടിയും,
പരസ്പരം ഇല്ലായ്മ ചെയ്‌തും,
പ്രണയത്തെ ഒഴിവാക്കി തുടങ്ങി..
തെറ്റുകൾ നരകത്തിലും ഒറ്റയ്ക്ക്..
കൂരമ്പുകൾ കൊണ്ട് ദണ്ഡനം നേടി,
തീയിൽ സ്വയം പുകയായ് മാറിയും, തെറ്റുകൾ പ്രണയത്തെ വെറുത്തു അലമുറയിട്ടു..
രാജകുമാരിയുടെ പുഞ്ചിരികൾ..
ഇടക്ക് തെറ്റുകൾക്കു സ്വർഗ്ഗമായി..
അങ്ങിനെ തെറ്റുകളെ തിരഞ്ഞു,
യമരാജൻ യാത്ര തുടങ്ങി..
തെറ്റുകൾ വിളിച്ചു വരുത്തിയ,
തീർത്തു കല്പിക്കുന്ന യമരാജൻ..
പ്രണയത്തെ ഇഷ്ടഹൃദയങ്ങൾക്കു നൽകി
തെറ്റുകൾ യമരാജനോടൊപ്പം...
രാജകുമാരിയോ ?????
പ്രണയം ഒന്നുകിൽ ഏറ്റെടുത്തിരിക്കാം..!!
തെറ്റുകൾ അങ്ങിനെ യമനുമൊപ്പം
തീർത്തു കല്പിച്ചു യാത്രയായി... !
മോക്ഷമില്ലാതെ അലയുന്നു....!!!
ദൂരെ മലകളെ തൊട്ടുതാലോടി,
താഴെ അരുവികളെ ചുംബിച്ചും,
ഇടക്കുറക്കെ ആർത്തു കരഞ്ഞും,
തെറ്റുകൾ ദണ്ഡനം വാങ്ങുകയാണ്..
സുധന്യ ഗുപ്ത
No comments:
Post a Comment