ചിന്താധാരയിൽ എത്തുമ്പോൾ
വേരറ്റുപോയ ബന്ധങ്ങൾ ഓർത്തു ഞാൻ
പരിചിന്തന ത്തിൻറെ വഴിയിലെത്തി
കനലെരിയുന്ന പോൽ മനം നീറി,നീറി
സ്നേഹ ബന്ധത്തിന്റെ വേരുകൾ ഒക്കെയും
തായ് വേരു പടലങ്ങൾ ആയിരുന്നു
നാവിൽ ഒരായിരം കാപട്യം ഉണ്ടെങ്കിൽ അല്പം അഭിനയവും കരുതിവെക്കൂ
വിജയം സുനിശ്ചിതം നിനക്കീ ലോകത്തിൽ
പരാജിതർ ഇവരെന്നും സ്നേഹിപ്പതിങ്ങനെ
കണ്ണാടി പോലൊരു ഹൃദയവുമായി
വ്യത്യസ്തമായ ഒരു ചിന്താതരംഗം
വ്യാകുല ചിത്തയായ് മാറ്റീടവെ
കയ്പ്പേറും ദുരിതങ്ങൾ
ആസ്വദിക്കയെങ്കിൽ
നീയൊരു പരാജിതയാണ്...സത്യം
സുധന്യ ഗുപ്ത