Friday, 3 July 2020

സ്വപ്നങ്ങൾ....

സ്വപ്നങ്ങൾ.....
(സുധന്യ സന്ദീപ് വടക്കേപ്പാട്)

രണ്ട് ലോകത്തെ രണ്ടു വ്യത്യസ്ത വീടുകളിൽ നിന്നും 
ഒരേ സ്വപ്നം കണ്ട് രണ്ടുപേർ....
പിന്നീട്.......

ഒരേ വീട്ടിൽ നിന്നും ഒരേ കട്ടിലിൽ ഒരുപോലെ പലസ്വപ്നം കണ്ടവർ.........
പതിയെ..പതിയെ....
ഒന്നുംപറയാതെ അറിയാതെ...
ഒരേ കിടപ്പുമുറികളിൽ സ്വപ്നങ്ങൾ കാണാൻ തുടങ്ങി.....

ഒരേ കട്ടിലിലെ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ രണ്ടു വ്യത്യസ്ത സ്വപ്നങ്ങൾ അവർ സ്വയം നെയ്തു കൂട്ടി........ 
പിന്നെയോ,.
ഒരേ വീട്ടിലെ രണ്ടു കിടപ്പറകളിൽ ഒരേ സ്വപ്നം സാക്ഷാത്കരിക്കാൻ..... പതിയെ പതിയെ....

രണ്ട് ലോകത്ത് ഭൂമി രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ പഴയ സ്വപ്നങ്ങൾ ഓർത്തിടുന്നു ഒരിക്കലും കൂടിച്ചേരാൻ പറ്റാത്ത ചിലന്തിവല പോലെയുള്ള പഴയ ഒരുമിച്ച് സ്വപ്നങ്ങൾ.......

അതിലെവിടെയോ പൊതുനാമം കണ്ണീർ അവർ കണ്ടു 
തിരിച്ചറിയാനാവാത്ത ഏതോ ഒരു കോണിൽ 
കുഞ്ഞുപുൽക്കൊടി കരയുന്നുണ്ട്.......
ഇടയ്ക്ക് അറിയോ തിരയുന്നുണ്ട് ....

സ്വപ്നങ്ങളുമായി തിരിച്ചുവരുന്ന 
ആ രണ്ടുപേരു മൊത്തുള്ള  
ഒരേ ലോകത്ത് ജീവിക്കുവാൻ 
മൂന്നുപേരും ഒത്തുള്ള കുറേ സ്വപ്നങ്ങൾ സഫലമാക്കാൻ...
 

Wednesday, 17 June 2020

കൊറോണ കവിത




കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആശങ്ക പരത്തി കഴിഞ്ഞിടുന്നു
ആഡംബരം അങ്ങു മറന്നിടുന്നു

ചിക്കനും മട്ടനും ഒന്നുമില്ല
ഉണങ്ങിയ മീനിൻറെ മണവും ഇല്ല
കാലത്തു മുറ്റത്ത് കിളികൾ നാദം
കാണാത്ത ബാല്യങ്ങൾക്ക് ആസ്വാദനം

തൊടിയിലെ പ്ലാവിന്റെ കൊമ്പത്ത് കേറ്റി
ചക്കകൾ വെട്ടി ഊണ് ഒരുക്കീടുന്നൂ
ചക്കക്കുരു സ്ക്വാഷും, ഡാൽഗുണ കോഫി
വീടിനകത്തും സുപ്രസിദ്ധം
അന്തി മയക്കത്തിൽ കട്ടൻ അടിചൊരെല്ലാം
കട്ടൻ ഇല്ലാതെ ഉറങ്ങിയിടുന്നു..

കഞ്ഞിയും, പപ്പടം, ചമ്മന്തിയും
വീട്ടിലെ ഉണ്ണിക്ക് ആരോഗ്യസൗഖ്യം
കുടുംബ കലഹത്തിന്പാത്രമായ
സീരിയൽ കോമഡി നിന്നുപോയി
പണം വാരി എറിയും കല്യാണങ്ങളില്ല
പിച്ചക്കാർ തെണ്ടിനടപ്പതില്ല
വൃത്തിക്ക് മുടി വെട്ടും ബാർബറില്ല..
പാർലറുമില്ല, സലൂനുമില്ല..
അതിവേഗം പായുന്ന വണ്ടികളില്ലാ
ആക്സിഡഡ്ന്റില്ല, രോഗികളില്ലാ...

വൃത്തിക്ക് കൈകൾ കഴുകിടേണം
വീടിനുള്ളിൽ നാം ഒതുങ്ങിടേണം..
വീട്ടിലെ പെണ്ണിനെ സോപ്പിടേണം
വെട്ടത്തിറങ്ങാതെ നോക്കിടേണം..

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ പോലെ...
          സുധന്യ സന്ദീപ് വടക്കേപ്പാട്ട്

ഒറ്റയാത്രകൾ

ഒറ്റ യാത്രകൾ
സ്വപ്നങ്ങളുടെ നിശബ്ദത കളിൽ
കാലിടറിവീഴുകയെന്നാലും
യാഥാർത്ഥ്യങ്ങളിലെ പൊള്ളുന്നലോകത്തെ
പാടെ മറന്നെത്തിയീ മായാലോകത്തിൽ

പെരുവഴിയിൽ പല കാരണങ്ങളിൽ
അസ്വസ്ഥമായി അലഞ്ഞിരുന്ന കാലം
നിശാ സഞ്ചാരി, നിരന്തരമുൾഭൂതത്തെ പോലെ
നീറിപ്പുകഞ്ഞ നരകയാതനകളേറിയ സ്വപ്നങ്ങൾ
പൊട്ടിച്ചിതറുന്ന കളിമൺ പാത്രങ്ങൾപോലെ
അലക്ഷ്യമായി പാതിവഴിയിൽ എങ്ങുമെത്താതെ

എല്ലാം കോർത്തിണക്കിയപുതിയ സ്വപ്നങ്ങൾ
പുത്തനു്ണർവിനെ പടിവാതിലിൽ..
കനവുകളിൽ നിന്നും മഴയോർമ്മകളിലേക്ക്
കോർത്തിണക്കിയ സ്വപ്നങ്ങളെ ഒരുക്കൂട്ടി
മഴനൂലുകൾക്കിടയിലൂടെ തിരയുകയാണ്,
ഒരു വിഷുപ്പുലരി പോലെ, മഞ്ഞ പൂക്കളെപ്പോലെ
വിരിഞ്ഞു പൂത്ത് തളിരിടാൻ..
ഒരു തിരിച്ചുവരവുകളില്ലാതെ,
നിറമില്ലാത്ത ലോകത്തു നീറിപ്പുകയാതെ
ഒരുപാട്കലങ്ങളിൽ നിന്നും
തിരിച്ചറിവിനെ പാതയിലേക്ക്

ഇനിയും പോകണം,പോയിടത്തേക്കു തന്നെ..
തിരിച്ചറിവിൻറെ ആ പരീക്ഷണ പാതയിൽ
പൂക്കളുടെ നിറമഞ്ജരികൾ തേടി..
ആശങ്കകൾ ഇല്ലാതെ, ഒരു ആഷാഡമാസം
ഒറ്റ യാത്രയിൽ, ഒരൊറ്റ സ്വപ്നവുമായി............

            സുധന്യ സന്ദീപ്‌ വടക്കേപ്പാട്ട്